കോട്ടയം ജില്ലാ പഞ്ചായത്ത് : കരാര്‍ വാദം തള്ളി ജോസ് കെ മാണി
കേരള കോണ്‍ഗ്രസി(എം)ലെ ഭിന്നതയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ധാരണയിലെത്തിയത് കഴിഞ്ഞ ജൂലയ് മാസത്തിലായിരുന്നു. അതനുസരിച്ച്പ്രസിഡന്റ് പദവി ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ പങ്കിടണമായിരുന്നു.
പാലാ : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പി ജെ ജോസഫിന്റെ അനുയായിക്ക് വിട്ടുനല്‍കില്ലന്ന നിലപാടുമായി ജോസ് കെ മാണി പക്ഷം. യു ഡി എഫ് നേതൃത്വമായി ബന്ധപ്പെട്ട് അത്തരത്തില്‍ ഒരു കരാറുമില്ലന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവര്‍. കേരള കോണ്‍ഗ്രസി(എം)ലെ ഭിന്നതയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ധാരണയിലെത്തിയത് കഴിഞ്ഞ ജൂലയ് മാസത്തിലായിരുന്നു. അതനുസരിച്ച്പ്രസിഡന്റ് പദവി ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ പങ്കിടണമായിരുന്നു.
തിരുവനനന്തപുരത്ത് യുഎഡിഎഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് അന്ന് ധാരണയിലെത്തിയത്. എന്നാല്‍, കരാര്‍ അന്നുതന്നെ ജോസ് കെ മാണി പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ആ ധാരണയനുസരിച്ച് ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിനു ലഭിച്ചത്. ഇന്നലെ ജോസ് കെ മാണിയുടെ വിശ്വസ്ഥനായ ഡോ എന്‍ ജയരാജാണ് പ്രസതാവന ഇറക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കെ എം മാണി ചെയര്‍മാനായിരുന്ന കാലത്ത് ഉണ്ടാക്കിയ കരാര്‍ മാത്രമേയുള്ളൂ മറ്റൊരു കരാറുമില്ലന്നതാണ് ഇതില്‍ പറയുന്നത്.
ഇതോടെ ജോസഫ് വിഭാഗത്തിന്റെ അവകാശവാദം പാടെ തള്ളിയിരിക്കുകയാണ് ജോസ് കെ മാണി . കെ മാണിയുടെ കരാര്‍ അനുസരിച്ച് ഒന്നരവര്‍ഷം സഖറിയാസ് കുതിരവേലിക്കും, ഒരു വര്‍ഷം സെബാസ്റ്റ്യന്‍ കുളത്തിങ്കലിനുമായിരുന്നു. കുളത്തിങ്കലിന്റെ കാലം വീതം വയ്ക്കണമെന്നാണ് ജോസഫിന്റെ ആവശ്യം. അതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.