https://www.doolnews.com/assets/2020/02/vijay-bigil-399x227.jpg

'Haters are Gonna Hate But Ignore Calmly' ; മാസ്റ്ററിലെ വിജയ് പാടിയ കുട്ടി സ്റ്റോറി ഗാനം പുറത്തുവിട്ടു

by

ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിലെ ആദ്യ ഗാനം പുറത്തുവിട്ടു. കുട്ടികഥയ് എ്‌ന ഗാനമാണ് പുറത്തുവിട്ടത്.

നിലവില്‍ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കുന്ന സമയത്ത് തന്നെയാണ് പുതിയ ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടത് എന്ന പ്രത്യേകതയും ഉണ്ട്. മാസ്റ്ററിന്റെ പുതിയ അപ്ഡേറ്റ് ആരാകര്‍ ഇതിനോടകം ആഘോഷമാക്കിയിട്ടുണ്ട്.

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.