https://janamtv.com/wp-content/uploads/2020/02/ramayana.jpg

രാമായണത്തിലെ സൂക്തങ്ങളും കഥാസന്ദര്‍ഭങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കാൻ രാമായണ എക്സ്പ്രസുകള്‍ ആരംഭിക്കാൻ കേന്ദ്ര സർക്കാർ

by

ന്യൂഡൽഹി : രാമായണത്തിലെ സൂക്തങ്ങളും കഥാസന്ദര്‍ഭങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച് രാമായണ എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കുന്നു . മാര്‍ച്ച് പത്തിന് ആദ്യ ട്രെയിന്‍ പുറത്തിറക്കിയേക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ട്രെയിനിന്‍റെ അകവും പുറവുമെല്ലാം രാമായണ തീം ആക്കിയാരിക്കും രൂപകല്‍പ്പന ചെയ്യുക. കോച്ചുകളില്‍ രാമഭജനുകള്‍ കേള്‍പ്പിക്കും. ഷെഡ്യൂളുകളും പാക്കേജുകളും ഐആര്‍സിടിസി തയ്യാറാക്കുകയാണ്. രാജ്യത്തെ പ്രധാന രാമക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നത്.

വടക്ക്, ദക്ഷിണ, കിഴക്ക്, പടിഞ്ഞാറ് മേഖലളില്‍ നിന്നെല്ലാം രാമായണ എക്സ്പ്രസുകളുണ്ടാകും. ഹോളിക്ക് ശേഷം ട്രെയിനുകള്‍ ഓടിത്തുടങ്ങും. നേരത്തെ ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയില്‍വേ ശ്രീരാമ എക്സ്പ്രസുകള്‍ ഓടിച്ചിരുന്നു. നന്ദിഗ്രാം, സീതാമാര്‍ഹി, ജനക്പുര്‍, വരാണസി, പ്രയാഗ്, ശൃംഗ്‍വേര്‍പുര്‍, ചിത്രകൂട്, നാസിക്, ഹംപി, അയോദ്ധ്യ, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു സര്‍വീസ്.