https://www.deshabhimani.com/images/news/large/2020/02/1-849811.jpg

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരള എഫ്‌‌സിക്ക്

by

ബംഗളൂരു > ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് കിരീടം. ഫൈനലില്‍ 3--2ന് മണിപ്പുരി ക്ലബായ ക്രിപ്സ എഫ്സിയെ തോല്‍പ്പിച്ചു. സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ ഒരു വനിതാ ടീം കപ്പ് നേടുന്നത് ആദ്യമായാണ്. പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്.