പൗരത്വ നിയമത്തിനെതിരെ നാടകം കളിക്കാന്‍ അനുമതി നല്‍കി: ജയിലിലായ അധ്യാപകരെ ബൃന്ദാ കാരാട്ട് സന്ദര്‍ശിച്ചു
by വെബ് ഡെസ്ക്ബീദര് > പൗരത്വഭേദഗതി നിയമത്തിനെതിരെ നാടകം കളിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജയിലിലടക്കപ്പെട്ട കര്‍ണാടകയിലെ സ്‌കൂള്‍ അധ്യാപകരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദര്‍ശിച്ചു. മഹിളാ അസോസിയേഷന്‍ നേതാക്കള്‍ക്കൊപ്പം എത്തിയ ബൃന്ദ, നാടകം ളിച്ചതിന്റെ പേരില്‍ പൊലീസ് ചോദ്യം ചെയ്ത കുട്ടികളെയും സന്ദര്‍ശിച്ചു.
10 വയസ് പ്രായമുള്ള കുട്ടികളെ പൊലീസ് യൂണിഫോമില്‍ ചോദ്യം ചെയ്യുന്നത് അപഹാസ്യമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ആവശ്യമെങ്കില്‍ ഇവര്‍ക്കുള്ള നിയമസഹായം സിപിഐ എം ഏര്‍പ്പാടാക്കുമെന്നും ബൃന്ദ ഉറപ്പ് നല്‍കി.