അവിഹിത ബന്ധമുണ്ടെന്ന സംശയം; നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
by Janam TV Web Deskഡെറാഡൂണ്‍: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ടെലിവിഷന്‍ നടിയായ അനിത സിംഗിനെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ നൈനിതാളിലായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഫിറോസ്പൂരിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ബോളിവുഡ് സിനിമയില്‍ അവസരം ലഭിക്കുമെന്ന് കൂട്ടുകാരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിനായി നേരില്‍ കാണണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് അനിതയെ ഉത്തരാഖണ്ഡിലെത്തിച്ചത്.
സുഹൃത്തായ കുല്‍ദീപ് എന്നയാളിന്റെ സഹായത്തോടെയാണ് രവീന്ദര്‍ പാല്‍ സിംഗ് കൊലപാതകം നടത്തിയത്. കഴിച്ച ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കിയ ശേഷമാണ് അനിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം വികൃതമാക്കി കാട്ടിലുപേക്ഷിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതി കുറ്റം സമ്മതിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ പൊലീസീനോട് പറഞ്ഞു.