https://janamtv.com/wp-content/uploads/2019/12/hang.jpg

വധശിക്ഷ ചോദ്യം ചെയ്തുള്ള കേസുകൾ പരിഗണിക്കുന്നതിന് പുതിയ മാർഗരേഖ ; ഉത്തരവിറക്കി സുപ്രീം കോടതി

by

ന്യൂഡൽഹി : വധശിക്ഷ ചോദ്യം ചെയ്തുള്ള കേസുകൾ പരിഗണിക്കുന്നത് സംബന്ധിച്ച് പുതിയ മാർഗരേഖയുമായി സുപ്രീം കോടതി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ വന്നാൽ ആറുമാസത്തിനകം മൂന്നംഗ ബെഞ്ച് ഇതിൽ വാദം കേൾക്കണമെന്ന് സുപ്രീം കോടതി പറയുന്നു .

ഹർജി ഫയലിൽ സ്വീകരിച്ചുകഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണം. കേസിലെ എല്ലാ രേഖകളും രണ്ട് മാസത്തിനകം രജിസ്ട്രി തയ്യാറാക്കണം. പ്രാദേശിക ഭാഷകളിലുള്ള രേഖകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും വേണം. കേസിൽ അന്തിമവാദം ഉടൻ ആരംഭിക്കണമെന്നും കോടതി നിർദേശിക്കുന്നു.

നിർഭയ കേസ് പ്രതികൾ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് .