https://janamtv.com/wp-content/uploads/2019/11/deadbody.jpg

തൃശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ഒറ്റപ്പാലം സ്വദേശിനി

by

തൃശൂര്‍: തൃശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഒറ്റപ്പാലം സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി. മൃതദേഹം കുഞ്ഞുലക്ഷ്മിയുടേതാണെന്നും സംഭവം ആത്മഹത്യയാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ കുഞ്ഞുലക്ഷ്മിയെ കാണാതായിരുന്നു. ഇതിനു പിന്നാലെ ഒന്‍പതാം തീയതി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ സംഭവം കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലായിരുന്നു കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ കുറാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞുലക്ഷ്മി ചികിത്സ തേടിയിരുന്നു.