നിര്‍ഭയകേസ്; പ്രതി വിനയ് ശര്‍മയുടെ ഹരജി തള്ളി
by ന്യൂസ് ഡെസ്ക്ന്യൂദല്ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയുടെ ഹരജി സുപ്രീംകോടതി തള്ളി.
ദയാഹരജി തള്ളിയ നടപടി ചോദ്യം ചെയ്തായിരുന്നു പ്രതി ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്.
മതിയായ പരിശോധന രാഷ്ട്രപതി നടത്തിയിട്ടില്ല എന്ന വാദം കോടതി അംഗീകരിച്ചില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് രാഷ്ട്രപതി തീരുമാനത്തിലെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാഷ്ട്രപതിയുടെ തീരുമാനം പക്ഷപാതപരമായാണെന്നാണ് വിനയ് ശര്‍മയുടെ ആരോപിച്ചത്. തീഹാര്‍ ജയില്‍ വാസം കാരണം മാനസിക പ്രശ്നങ്ങളുണ്ടെന്നും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നും വിനയ് ശര്‍മ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വിനയ് ശര്‍മയുടെ വാദത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ തള്ളിയിരുന്നു. കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നപ്പോള്‍ പ്രതിഭാഗം അഭിഭാഷകനെ കോടതി വിമര്‍ശിച്ചു. രാഷ്ട്രപതിയുടെ തീരുമാനം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പരിമിതിയുണ്ടെന്നും ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ