കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് മറ്റു മുഖ്യമന്ത്രിമാരില്ല; മോദിക്കു ക്ഷണം
by മനോരമ ലേഖകൻന്യൂഡൽഹി∙ രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ ക്ഷണിച്ചു. ക്ഷണക്കത്ത് മോദിക്ക് അയച്ചതായി എഎപി ഡൽഹി ഘടകം കൺവീനർ ഗോപാൽ റായ് വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. ഞായറാഴ്ച 30ൽ അധികം പദ്ധതികളുടെ ഉദ്ഘാടനത്തിനായി മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസിയിൽ എത്തേണ്ടതാണ്.
ഡൽഹിയുടെ എല്ലാ എംപിമാരെയും പുതിയതായി തിരഞ്ഞെടുക്കപ്പട്ട 8 ബിജെപി എംഎൽഎമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും രാഷ്ട്രീയ നേതാക്കന്മാരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ല. ഇതു ഡൽഹി കേന്ദ്രീകൃത ചടങ്ങാണ് – റായ് വ്യക്തമാക്കി. രാവിലെ 10നാണ് ചടങ്ങ്.
English Summary: Arvind Kejriwal invites PM Modi for his swearing-in ceremony on Sunday