https://janamtv.com/wp-content/uploads/2020/02/patel-stadium.jpg

മെൽബണിനെ കടത്തിവെട്ടി , ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാകാൻ സർദാർ പട്ടേൽ സ്‌റ്റേഡിയം ; ഉദ്ഘാടനം മോദിയും ,ട്രമ്പും ചേർന്ന്

by

അഹമ്മദാബാദ് : ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാകാനൊരുങ്ങി അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്‌റ്റേഡിയം. ഈ മാസം ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും , പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്നാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക .

1,10,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും വിധത്തിലാണ് മോടേരയിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണം . ഒരുലക്ഷത്തോളം പേരെ ഉദ്ഘാടന ചടങ്ങിനുശേഷം ഇവിടെ നടക്കുന്ന ‘ കെം ഛോ ട്രംപ് ‘ പരിപാടിയിൽ ട്രംപ് അഭിസംബോധന ചെയ്യും. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ കടത്തിവെട്ടിയാണ് സർദാർ പട്ടേൽ സ്റ്റേഡിയം ആ സ്ഥാനത്തെത്തുക .

800 കോടി ചിലവിലായിരുന്നു സ്റ്റേഡിയത്തിന്റെ നവീകരണം .ഒരു മെയിൻ ക്രിക്കറ്റ് ഗ്രൗണ്ട്, രണ്ട് ചെറിയ ക്രിക്കറ്റ് ഗ്രൗണ്ട്, നാല് ലോക്കർ റൂമുകൾ, 75 ശീതീകരിച്ച കോർപ്പറേറ്റ് ബോക്‌സുകൾ, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾക്കായുള്ള ക്ലബ് ഹൗസ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റെ‌സ്‌റ്റോറന്റ്, വലിയ സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, പാർട്ടി ഏരിയ എന്നിവ സ്‌റ്റേഡിയത്തിലുണ്ട്.3,000 കാറുകളും 10,000 ടൂവീലറുകളും വഹിക്കാനുള്ള പാർക്കിംഗ് ഏരിയയുമുണ്ട് .

മാത്രമല്ല ലോകോത്തര നിലവാരമുള്ള നാല് ഡ്രസ്സിംഗ് റൂമുകളാണ് സ്റ്റേഡിയത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.ഒപ്പം പ്രത്യേക ടീം മീറ്റിംഗ് റൂമുകളും ഉണ്ട് .വികലാംഗർക്ക് പ്രത്യേക സൗകര്യങ്ങളുള്ള സ്റ്റാൻഡുകളും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട് .