ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ പറക്കും ; പുതിയ ബ്രഹ്മോസ് ഹൈപ്പർ സോണിക്ക് മിസൈൽ ലക്ഷ്യമിട്ട് ഇന്ത്യ
by Janam TV Web Deskശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ പറക്കുന്ന ബ്രഹ്മോസ് ഹൈപ്പർ സോണിക്ക് മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യ . റഷ്യയുമായി ചേർന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത ബഹുമുഖ ബ്രഹ്മോസ് മിസൈൽ ഉടൻ തന്നെ ഇന്ത്യൻ സായുധ സേനയുടെ ഭാഗമാകും .
വായുവിൽ നിന്ന് വായുവിലേക്ക് മിസൈൽ സംവിധാനം പരീക്ഷിക്കാൻ കഴിയും വിധത്തിൽ നവീകരിച്ച ബ്രഹ്മോസ് മിസൈൽ ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷണങ്ങൾ .ഹൈപ്പര്‍ സോണിക് വിമാനം ഉയര്‍ന്ന വേഗത്തില്‍ അന്തരീക്ഷത്തിലൂടെ പറക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന താപത്തെ നേരിടാന്‍ ശേഷിയുള്ള രീതിയിലാകും നിർമ്മാണം . 400-500 കിലോമീറ്ററിൽ കൂടുതലാകും ഇതിന്റെ ദൂരപരിധി . സമീപഭാവിയിൽ ഉടൻ പരീക്ഷണം നടക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
ശത്രു നിരീക്ഷണ സംവിധാനങ്ങൾ, ശത്രു ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, വിദൂരത്തുനിന്നുള്ള ഗതാഗതം എന്നിവയെ പോലും ആക്രമിക്കാൻ കഴിയും വിധത്തിലാകും നിർമ്മാണം .
ദീർഘദൂര റഡാർ നിരീക്ഷണവും വ്യോമ പ്രതിരോധത്തിനുമായി ഇന്ത്യൻ സൈന്യം റഷ്യൻ മിസൈലുകളെയാണ് ആശ്രയിക്കുന്നത് . അതേസമയം പാകിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കഴിയും വിധത്തിലുള്ള മിസൈൽ സംവിധാനം വേണമെന്ന ഇന്ത്യൻ പ്രതിരോധ വൃത്തങ്ങളുടെ ആവശ്യമാണ് ബ്രഹ്മോസിന്റെ നവീന പതിപ്പ് .
കഴിഞ്ഞ 20 വർഷത്തിലേറെയായി ഇന്ത്യ മികച്ച ആയുധങ്ങൾ നിർമ്മിക്കുന്നുണ്ട് .ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ പോലും കാത്തു നിൽക്കുന്നു.
14 രാജ്യങ്ങൾ നിലവിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് . സൈനിക നവീകരണ പരിപാടിയുടെ ഭാഗമായി 2020 ൽ ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുമെന്ന് ഫിലിപ്പീൻസ് ദേശീയ പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന പ്രഖ്യാപിച്ചിരുന്നു .