നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372796/bhanumathi.jpg

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു. കേസിലെ നാല് പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണത്. കേസ് ഈ ഈ മാസം 20ലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച തീരുമാനം പറയുന്നതിനിടെയായിരുന്നു സംഭവം.

കോടതി ജീവനക്കാര്‍ ജസ്റ്റിസ് ഭാനുമതിയെ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ചേംബറിലെത്തിച്ച ജഡ്ജിയെല സുപ്രീം കോടതി ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ തീരുമാനം പറയുന്നതിനിടെ ജസ്റ്റിസ് ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ തീരുമാനം പറയാന്‍ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു. അശോക് ഭൂഷണ്‍ തീരുമാനം പറഞ്ഞുകൊണ്ടിരിക്കെ ആ ഭാഗത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.