https://www.doolnews.com/assets/2020/02/air-1-399x227.jpg

'എന്നോട് പറ, എന്റെ റണ്‍വേയില്‍ നിന്നും ഒരിക്കലും പറന്നകലില്ലെന്ന്'; വാലന്റൈന്‍സ് ദിനത്തില്‍ ഇന്‍ഡിഗോയ്ക്ക് ദല്‍ഹി എയര്‍പോര്‍ട്ടിന്റെ പ്രണയസന്ദേശം

by

പ്രണയദിനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പ്രണയാര്‍ദ്രമായ സന്ദേശമയച്ച് ദല്‍ഹി എയര്‍പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് ദല്‍ഹി എയര്‍പ്പോര്‍ട്ട് സന്ദേശം അയച്ചിരിക്കുന്നത്. പ്രണയസന്ദേശവും ഇന്‍ഡിഗോയുടെ മറുപടിസന്ദേശവും ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

”എന്നോട് സത്യം ചെയ്യൂ എന്റെ റണ്‍വേയില്‍ നിന്ന് ഒരിക്കലും പറന്നകലില്ലെന്ന്! എന്നാണ് ദല്‍ഹി എയര്‍പ്പോര്‍ട്ടിന്റെ ട്വീറ്റ്.

https://www.doolnews.com/assets/2020/02/a-2.jpg

ട്വീറ്റിന് ഇന്‍ഡിഗോ രസകരമായ മറുപടിയും നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”ഡാര്‍ലിങ്, നിന്റെ പ്രണയമാണ് എന്നെ എല്ലാദിവസവും കൃത്യസമയത്ത് ഇവിടെ തിരിച്ചെത്തിക്കുന്നത്’, എന്നായിരുന്നു ഇന്‍ഡിഗോയുടെ മറുപടി ട്വീറ്റ്.