പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കോയമ്പത്തൂരില്‍ പതിനായിരങ്ങളെ അണിനിരത്തി പൊന്‍ രാധാകൃഷ്ണന്റെ മഹാറാലി
by Janam TV Web Deskപാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഇത്തരം പ്രതിഷേധങ്ങള്‍ വീണ്ടും കോയമ്പത്തൂരില്‍ 98 സൃഷ്ടിക്കുമെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ടും 98ലെ സ്‌ഫോടനത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ അനുസ്മരിച്ചുകൊണ്ടും വിവിധ ഹിന്ദു സംഘടനകള്‍ നടത്തിയ മഹാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോയമ്പത്തൂര്‍ അവിനാശിലിഗം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തുനിന്നുമാണ് മഹാറാലി ആരംഭിച്ചത്. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ദേശീയതയുടെ ശബ്ദം ഉയരും എന്ന് തെളിയിക്കുന്ന മഹാറാലിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്നു. 98ല്‍ സ്‌ഫോടനം നടന്ന ആര്‍എസ്എസ്പുരത്താണ് മഹാറാലി സമാപിച്ചത്. പൊന്‍ രാധാകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമത്തെ എതിര്‍ത്തു സമരം ചെയ്യുന്നവര്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇതുവരെയും അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. 98ല്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് മുന്നില്‍ പൊന്‍ രാധാകൃഷ്ണന്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. കൂടാതെ അന്ന് തീവ്ര മുസ്ലീം സംഘടന നടത്തിയ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും സ്‌ഫോടനത്തില്‍ പരിക്കു പറ്റിയ ആളുകളെയും ചടങ്ങില്‍ ആദരിച്ചു.