https://janamtv.com/wp-content/uploads/2020/02/kanayya.jpg

പൗരത്വ നിയമത്തിനെതിരെ പ്രസംഗിക്കാൻ പോയ കനയ്യകുമാറിന് നേരെ ജനങ്ങളുടെ കല്ലേറ് ; ഒടുവിൽ ജീവനും കൊണ്ടോടി കനയ്യ

by

പറ്റ്ന : പൗരത്വ നിയമത്തിനെതിരെ പ്രസംഗിക്കാൻ പോയ ഇടത് നേതാവ് കനയ്യകുമാറിന് നേരെ ജനങ്ങളുടെ കല്ലേറ്. വെള്ളിയാഴ്ച ബീഹാറിലെ ബുക്‌സറില്‍നിന്ന് അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യകുമാറിന് നേരേ നാട്ടുകാർ കല്ലേറ് നടത്തിയത് .കരിങ്കൊടി കാട്ടിയ ശേഷമായിരുന്നു കല്ലേറ് .

ജനങ്ങളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടർന്ന് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു കനയ്യ കുമാർ . നിരവധി ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് .

ജനുവരി 30 മുതല്‍ ‘ജന്‍ ഗണ്‍ മന്‍ യാത്ര’ എന്ന പേരില്‍ സി.എ.എ., എന്‍.പി.ആര്‍., എന്‍.ആര്‍.സി. എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ. ഇതിനിടെയാണ് കല്ലേറ് നടന്നത് . ഗയയിൽ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രസംഗിക്കാൻ പോകവെ അവിടെയും ആളുകൾ കനയ്യ കുമാറിനെ തടഞ്ഞിരുന്നു .