https://janamtv.com/wp-content/uploads/2020/01/modi-1-1.jpg

ഫെബ്രുവരി 16 ന് പ്രധാനമന്ത്രി വാരാണാസി സന്ദര്‍ശിക്കും

by

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 16 ന് വാരാണസി സന്ദര്‍ശിക്കും. രാഷ്ട്രീയ ചിന്തകന്‍ പണ്ഡിക് ദീന്‍ ദയാല്‍ ഉപാദ്ധ്യായ സ്മാരക മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് പ്രധാനമന്ത്രി വാരാണസിയിലെത്തുന്നത്. ദീന്‍ ദായാല്‍ ഉപാദ്ധ്യായുടെ 63 അടി ഉയരമുള്ള പഞ്ചലോഹ പ്രതിമയുടെ അനാച്ഛാദനവും അദ്ദേഹം നിര്‍വ്വഹിക്കും.

മുപ്പതോളം കരകൗശല വിദഗ്ധരും കലാകാരന്മാരും ഒരു വര്‍ഷക്കാലത്തോളം പ്രയത്നിച്ചാണ് സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ദീന്‍ ദയാല്‍ ഉപദ്ധ്യായയുടെ ജീവിതത്തെ കുറിച്ച് സ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

മുപ്പതോളം പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വാരാണസി, ഉജ്ജയിനി, ഓംകാരേശ്വര്‍ എന്നീ തീര്‍ത്ഥാട കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഐആര്‍സിടിസിയുടെ മഹാകാല്‍ എക്സ്പ്രസും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്യും. ശ്രീ ജഗത്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ സമാപന ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.