http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/imaje_18.jpg

സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദം; രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

by

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സെക്രട്ടേറിയറ്റ്. സിഎജിയുടെ കണ്ടെത്തലുകള്‍ പലതും യുഡിഎഫ് കാലത്തേതാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ന്നെ മറുപടി നല്‍കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക സംബന്ധിച്ച കോടതി വിധി അംഗീകരിക്കേണ്ടിവരുമെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നു. 

അതേസമയം, ഡിജിപിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കിയ സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗവും റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയെടുത്തില്ല. വിഷയം അജണ്ടയില്‍ ഇല്ലാതിരുന്നതിനാല്‍ ചര്‍ച്ച ചെയ്തില്ല. നേരത്തെ 2017ല്‍ വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ച് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. 

എന്നാല്‍ ഡിജിപിക്കെതിരായ ഗുരുതര കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം ചേര്‍ന്ന രണ്ടാമത്തെ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. സിഎജി റിപ്പോര്‍ട്ടില്‍ എടുത്ത നടപടിയടക്കം മൂന്ന് മാസത്തിനകം സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് കൈമാറേണ്ടതാണ്.  വി.ഡി.സതീശന്‍ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ ഒരാഴ്ചയ്ക്കകം ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം കാലാവധി കഴിഞ്ഞ എട്ട് ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതിന് അനുമതി നല്‍കി പിരിഞ്ഞു.