ഓഹരി വില കുതിച്ചു: രാധാകൃഷ്ണന്‍ ധമാനി സമ്പന്നരില്‍ അഞ്ചാമനായി

ഫെബ്രുവരി 14ലിലെ കണക്കുപ്രകാരം 13.30 ബില്യണ്‍ ഡോളറാണ് ധമാനിയുടെ ആസ്തി. ഇതോടെ നിലവില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ലക്ഷ്മി മിത്തലിനെ അദ്ദേഹം മറികടന്നു.

by
https://www.mathrubhumi.com/polopoly_fs/1.4528362.1581673298!/image/image.jpg_gen/derivatives/landscape_894_577/image.jpg

വന്യു സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരി വില കുതിച്ചതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ അഞ്ചാമനായി രാധാകൃഷ്ണന്‍ ധമാനി. 

ഫെബ്രുവരി 14ലിലെ കണക്കുപ്രകാരം 13.30 ബില്യണ്‍ ഡോളറാണ് ധമാനിയുടെ ആസ്തി. ഇതോടെ നിലവില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ലക്ഷ്മി മിത്തലിനെ അദ്ദേഹം മറികടന്നു. 13.10 ബില്യണ്‍ ഡോളരാണ് ലക്ഷ്മി മിത്തലിന്റെ ആസ്തി. 

10.9 ബില്യണ്‍ ഡോളറുമായി ഗൗതം അദാനിയും 9.62 ബില്യണ്‍ ഡോളറുമായി സുനില്‍ മിത്തലും തൊട്ടുപിന്നിലുണ്ട്. 

ഫെബ്രുവരി 10ന് അവന്യു സൂപ്പര്‍മാര്‍ട്ടിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 2,560 രൂപയിലെത്തിയിരുന്നു. 

ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ നെസ് ലെയെയും ബജാജ് ഫിന്‍സര്‍വിനെയും കടത്തിവെട്ടി 18-ാംസ്ഥാനത്തെത്തി അവന്യു സൂപ്പര്‍മാര്‍ക്കറ്റ്. 

ഈയാഴ്ച മികച്ച ഉയരം കുറച്ചതോടെ 300 ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായ നേട്ടം. വിപണിമൂല്യമാകട്ടെ 39,388 കോടി രൂപയായി. 

Radhakrishnan Damani becomes the fifth richest person in India