സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. വാഹനം, എഫ്എംസിജി, ലോഹം, ഊര്‍ജം, ഐടി തുടങ്ങിയ ഇന്‍ഡക്‌സുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

https://www.mathrubhumi.com/polopoly_fs/1.4448598.1579165926!/image/image.jpg_gen/derivatives/landscape_894_577/image.jpg
gettyimages

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 

സെന്‍സെക്‌സ് 202.05 പോയന്റ് നഷ്ടത്തില്‍ 41,257.74ലിലും നിഫ്റ്റി 61.20 പോയന്റ് താഴ്ന്ന് 12,133.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 901 ഓഹരികള്‍ നേട്ടത്തിലും 1589 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല. 

ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. 

യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 

സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. വാഹനം, എഫ്എംസിജി, ലോഹം, ഊര്‍ജം, ഐടി തുടങ്ങിയ ഇന്‍ഡക്‌സുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 

ബിഎസ്ഇ മിഡക്യാപ് ഒരുശതമാനവും സ്‌മോള്‍ക്യാപ് 0.4ശതമാനവും നഷ്ടമുണ്ടാക്കി.