കുട്ടികള്‍ കുറഞ്ഞത് ഒരു ലക്ഷം; എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ന്യായീകരണം പൊളിയുന്നു

2014-ല്‍ 22,66,083 ഉണ്ടായിരുന്നത് 2019-ല്‍ 21,58,452 ആയിരുന്നു. കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും അധ്യാപകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

by
https://www.mathrubhumi.com/polopoly_fs/1.3302689.1574644252!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image for Representation 

തിരുവനന്തപുരം: കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനാലാണ് കൂടുതല്‍ അധ്യാപകരെ നിയമിച്ചതെന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അവകാശവാദം പൊളിയുന്നു. സര്‍ക്കാരിന് ലഭിച്ച കണക്കുകള്‍ പ്രകാരം കുട്ടികളുടെ എണ്ണം കുറയുകയാണ് ഉണ്ടായത്. എയ്ഡഡ് സ്‌കൂളുകളില്‍ 2014-നേക്കാള്‍ ഒരു ലക്ഷത്തിലധികം കുട്ടികള്‍ കുറവാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 

സ്‌കൂളുകളില്‍ ആറാം പ്രവൃത്തിദിനത്തിലാണ് കുട്ടികളുടെ കണക്കെടുക്കുന്നത്. വിദ്യഭ്യാസ വകുപ്പിന്റെ ഈ കണക്കുപ്രകാരം 2014 മുതല്‍ 2019 വരെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. 2014-ല്‍ 34,24,786 വിദ്യാര്‍ഥികള്‍  ഉണ്ടായിരുന്നത് 2019-ല്‍ 33,27,038 ആയി കുറഞ്ഞു. അതായത് 97,748 കുട്ടികളുടെ കുറവാണ് ഉണ്ടായത്. 

വര്‍ഷം എണ്ണം
201434,24,786
201533,63,011
201632,89,811
201732,67,509
201832,99,855
201933,27,038

എയ്ഡഡ് മേഖലയിലെ മാത്രം കണക്ക് ഇങ്ങനെ. 

വര്‍ഷം എണ്ണം
201422,66,083
201522,01,360
201621,64,129
201721,40,794
201821,53,882
201921,58,452

2014-ല്‍ 22,66,083 ഉണ്ടായിരുന്നത് 2019-ല്‍ 21,58,452 ആയിരുന്നു. അതായത് 2014-ല്‍ നിന്ന് 2019-ല്‍ എത്തിയപ്പോള്‍ കുറഞ്ഞത് 1,07,631 കുട്ടികള്‍. പക്ഷേ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും അധ്യാപകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 

വിദ്യാഭ്യാസ അവകാശത്തിന്റെ പേരുപറഞ്ഞാണ് അനുപാതത്തില്‍നിന്ന് ഒരു കുട്ടി കൂടുമ്പോഴേക്കും പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടത്. സ്ഥലംമാറ്റം തടയുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളിലും സമാനമായ തട്ടിപ്പുകള്‍ നടക്കുന്നതായി ആരോപണമുണ്ട്. 

Content Highlights:  The number of students in aided educational institutions is less than one lakh