പ്രണയദിനത്തില്‍ പുല്‍വാമയെ ഓര്‍മ്മപ്പെടുത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൊച്ചി: അര്‍പ്പണ ചാരിറ്റബിള്‍ ട്രസ്റ്റ് & രക്തദാന സേനയുടെ കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ അനുസ്മരണയുടെ ഭാഗമായും പ്രണയദിനവുമായി ബന്ധപ്പെടുത്തിയുമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് ആര്‍.സി.സിയിലും കൊല്ലത്ത് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും മറ്റ് ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ രക്തദാന ബാങ്കുകളിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ക്യാമ്പുമായി ബന്ധപ്പെട്ട് 120 ഓളം യുവതി-യുവാക്കളാണ് രക്തദാനം ചെയ്തത്.
Content Highlights: Blood donation camp in Kochi