' പരീക്ഷയെഴുതാന്‍ അനുവദിക്കണം'; ഹൈക്കോടതിയില്‍ അനുമതി തേടി യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന്‍ ഷുഹൈബ്
by ന്യൂസ് ഡെസ്ക്കൊച്ചി: എല്‍.എല്‍.ബി പരീക്ഷയെഴുതാന്‍ അനുമതി തേടി പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലന്‍ ഷുഹൈബ് ഹൈക്കോടതിയില്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍.
‘തന്നെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം’ എന്നാണ് അലന്‍ ഹരജിയില്‍ വ്യക്തമാക്കുന്നത്.
വിഷയത്തില്‍ കോടതി എന്‍.ഐ.എയില്‍ നിന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.
അതിനിടെ അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ റിമാന്റ് കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു.
അതേസമയം, കേസില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.
അലനും താഹയും നാല് മാസം മുമ്പാണ് കോഴിക്കോട്ട് പന്തീരങ്കാവില്‍ നിന്ന് അറസ്റ്റിലാവുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നും പൊലീസ് ആരോപിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ