https://janamtv.com/wp-content/uploads/2020/02/suprem-court-12.jpg

ഡല്‍ഹിയില്‍ രാത്രിയിലെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു

by

ന്യൂഡല്‍ഹി : വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കെട്ടിട നിര്‍മ്മാണത്തിന് രാത്രി ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. വായു മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണം പിന്‍വലിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് അരുണ്‍ മിശ്ര , ദീപക് ഗുപ്ത എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നിയന്ത്രണം പിന്‍വലിച്ചതോടെ കെട്ടിട നിര്‍മ്മാതാക്കള്‍ ആശ്വാസത്തിലാണ്

കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് വായുമലിനീകരണത്തെ തുടര്‍ന്ന് രാത്രിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. വൈകീട്ട് ആറ് മണിമുതല്‍ രാവിലെ ആറ് മണിവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണം എന്നായിരുന്നു കോടതി ഉത്തരവ്.

നിയന്ത്രണം നീക്കിയ കോടതി ഡല്‍ഹിയിലെ വായുനില സ്ഥിരമായി പരിശോധിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019 ല്‍ ഡല്‍ഹിയിലെ വായു മലിനീകരണതോത് വളരെയധികം വര്‍ധിച്ചിരുന്നു. വായുമലീനീകരണത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ച്ചിടേണ്ട സാഹചര്യവും കഴിഞ്ഞ വര്‍ഷം ഉണ്ടായി. മലിനീകരണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.