https://janamtv.com/wp-content/uploads/2019/10/arrest.jpg

മോഷ്ടിച്ച ബൈക്കുമായി കറങ്ങി; പ്രതിയെ പോലീസ് പൊക്കി

by

കോഴിക്കോട് : കല്ലായില്‍ ബൈക്ക് മോഷ്ടാവ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദ് സഹീല്‍ (34) ആണ് പിടിയിലാത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച പള്‍സര്‍ 220 ബൈക്കുമായി വരികയായിരുന്ന സഹീല്‍ കല്ലായ് പാലത്തിന് സമീപത്തുവെച്ചാണ് പോലീസിന്റെ പിടിയിലായത്.

പാലത്തിന് സമീപത്ത് വെച്ച് സഹീലിന്റെ ബൈക്ക് തടഞ്ഞ പോലീസ് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബൈക്കുമായി ബന്ധപ്പെട്ട ഒരു രേഖയും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മോഷ്ടിച്ച ബൈക്കാണ് എന്ന് സഹീല്‍ സമ്മതിച്ചത്.

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുള്ള ആളാണ് സാഹീല്‍ എന്ന് പോലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.