'പാകിസ്ഥാനിലെ ഹിന്ദുവിനെക്കാള്‍ പ്രധാനം ഇന്ത്യന്‍ മുസ്ലീം തന്നെ'; നിലപാടില്‍ ഉറച്ച് രാഹുല്‍ ഈശ്വര്‍

by

കൊച്ചി: (www.kvartha.com 14.02.2020) പാകിസ്ഥാനിലെ ഹിന്ദുവിനെക്കാള്‍ പ്രധാനം ഇന്ത്യന്‍ മുസ്ലീമാണെന്ന തന്റെ നിലപാടില്‍ ഉറച്ച് രാഹുല്‍ ഈശ്വര്‍. അയ്യപ്പ ധര്‍മ്മസേനയില്‍ തനിക്കെതിരെയുണ്ടായ വിലക്കിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ തന്റെ നിലപാട് വ്യക്തമാക്കുന്ന അഭിമുഖം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍-ബൗദ്ധ-ജൈന-സിഖ് അടക്കമുള്ള മതങ്ങള്‍ തങ്ങളുടെ നിലപാട് സുപ്രീം കോടതിയില്‍ വെക്കുകയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 ദുര്‍ബലപ്പെടരുതെന്ന പൊതു നിലപാടിലേക്ക് രാജ്യം നീങ്ങുന്നതിന്റെ കാഴ്ച്ചയാണ് നാം കാണാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

https://1.bp.blogspot.com/-h8Q49BiFOdM/XkYwoOXuCVI/AAAAAAAANiY/jVPXYTSMl-AwYE-SY7-w5C7ZUmgeEF9JgCLcBGAsYHQ/s1600/rahul.jpg

ഏകശിലാത്മകതയ്‌ക്കെതിരെ വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും വിജയമാണ് വരാനിരിക്കുന്ന വിധിയിലൂടെ ഉണ്ടാവുന്നതെന്ന പ്രതീക്ഷ രാഹുല്‍ പ്രകടിപ്പിച്ചു. ഇന്ന് സ്വാമി അയ്യപ്പന്‍ ജീവിച്ചിരുന്നെങ്കില്‍ നമ്മള്‍ എന്ത് നിലപാട് എടുക്കും? അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തിന്റെ നിലപാടില്‍ നമ്മള്‍ ഈശ്വരന് തുല്യമായി വിശ്വസിക്കുന്ന അയ്യപ്പന്‍ പോലും ഈ നിലപാട് തന്നെ എടുക്കുമായിരുന്നു.

അയ്യപ്പനും വിവേകാനന്ദനും ഗാന്ധിജിയും എടുക്കുന്ന നിലപാടിന്റെ വഴിയേയാണ് താനെന്നും ഉറപ്പിച്ച് പറയുകയും തന്നെ എതിര്‍ക്കുന്നവരെ സംയമനത്തിന്റെ പാതയിലൂടെ കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോവുക തന്നെ ചെയ്യും. ഇന്ത്യന്‍ ബഹുസ്വരതയും വൈവിധ്യവും ഭാരതത്തില്‍ നിലനില്‍ക്കേണ്ടത് ഒഴിച്ചു കൂടാന്‍ ആവാത്തതിനാല്‍ തന്റെ നിലപാടുകളോട് വിയോജിക്കുന്നവര്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യന്‍ മുസ്ലീംങ്ങളെ വേദനിപ്പിച്ചല്ലെന്ന് അയ്യപ്പ ധര്‍മ്മസേനാ നേതാവ് കൂടിയായ രാഹുല്‍ ഈശ്വര്‍ പൗരത്വ നിയമഭേദഗതിക്കെതിരെ മുന്‍പും പ്രതികരിച്ചിരുന്നു. ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പരസ്യമായി രംഗത്ത് എത്തിയത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Keywords: News, Kerala, Kochi, Rahul Easwar, Muslims, Pakistan, Video, 'Indian Muslims are more important than Hindus in Pakistan'; Rahul Ishwar