വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറുമരങ്ങള്‍ നടാന്‍ ഹൈക്കോടതി
നൂറു മരങ്ങളാണ് നടേണ്ടത്. മരം നടേണ്ട സ്ഥലങ്ങള്‍ വനം വകുപ്പ് നിര്‍ദേശിച്ച് കൈമാറണമെന്നും കോടതി വ്യക്തമാക്കി.
by ബിനില്‍/ മാതൃഭൂമി ന്യൂസ്കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറോട് നൂറുമരങ്ങള്‍ നടാന്‍ ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിര്‍ദേശം.
കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന എസ്.എസ്. കെമിക്കല്‍സ് എന്ന സ്ഥാപനം വ്യവസായ വകുപ്പിന് ഒരു അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷയില്‍ 2016ല്‍ ഹിയറിങ് നടത്തുകയും ചെയ്തു. എന്നാല്‍ ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഉത്തരവും പിന്നീട് നടപ്പായില്ല. ഇതിനെതിരെ എസ്.എസ്. കെമിക്കല്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവിനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
നൂറു മരങ്ങളാണ് നടേണ്ടത്. മരം നടേണ്ട സ്ഥലങ്ങള്‍ വനം വകുപ്പ് നിര്‍ദേശിച്ച് കൈമാറണമെന്നും കോടതി വ്യക്തമാക്കി.
content highlights: high court directs industries department secretary to plant 100 trees