രാജ്യത്ത് ഒരുകോടിക്കുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എത്രപേരുണ്ട്?
അഞ്ചുകോടി രൂപയ്ക്കുമുകളില്‍ വാര്‍ഷിക വരുമാനമുണ്ടെന്ന് വ്യക്തമാക്കിയത് 8,600 പേര്‍മാത്രമാണ്.
by Money Deskഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എത്ര പ്രൊഫഷണല്‍സ് ഇന്ത്യയിലുണ്ടാകും? 2,200 പേര്‍മാത്രം. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത കണക്കുകള്‍ പരിശോധിച്ചാണ് ഐടി വകുപ്പ് ഈ വിവരം പുറത്തുവിട്ടത്.
ഇവരില്‍ ഡോക്ടര്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും വീക്കീല്‍മാരും മറ്റ് പ്രൊഫഷണലുകളും ഉള്‍പ്പെടും.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2018-19വര്‍ഷത്തെ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് ആദായ നികുതി റിട്ടേണ്‍ നല്‍കിയത് 5.78 കോടി പേരാണ്. ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തതതാണ് ഇക്കാര്യങ്ങള്‍.
- ഇതില്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കുറവുള്ളവര്‍ 1.03 കോടി പേരാണ്. 2.5 ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ 3.29 കോടി പേരാണുള്ളത്.
- 5.78 കോടി നികുതി ദായകരില്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ മൊത്തം 4.32 കോടി പേരാണ്.
- 208-19 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായ നികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ 1.46 കോടി പേര്‍ക്കുമാത്രമാണ് ആദായനികുതി ബാധ്യതയുള്ളത്. നടപ്പ് സാമ്പത്തികവര്‍ഷത്തിലും അഞ്ചുലക്ഷം രൂപവരെയുള്ളവരെ ആദായനികുതി നല്‍കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- 5 മുതല്‍ 10 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ എണ്ണം ഒരുകോടിയോളമാണ്. 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരാകട്ടെ 46 ലക്ഷവും.
- 50 ലക്ഷത്തിന് മുകളില്‍ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയതാകട്ടെ 3.16 ലക്ഷം പേരാണ്.
- അഞ്ചുകോടി രൂപയ്ക്കുമുകളില്‍ വാര്‍ഷിക വരുമാനമുണ്ടെന്ന് വ്യക്തമാക്കിയതാകട്ടെ വെറും 8,600 പേരും.
How many professionals declared income above ₹1 crore