കേരള കോൺക്‌ളേവിൽ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല
by Jaihind News Bureauഒരു പ്രവാസി നാട്ടിൽ വന്നു കഴിഞ്ഞാൽ എങ്ങിനെ ചൂഷണം ചെയ്യാമെന്നല്ല, മറിച്ച് , എന്തെല്ലാം സൗകര്യങ്ങൾ ചെയ്ത് കൊടുക്കണമെന്ന, ചിന്തയാണ് ഉണ്ടാകേണ്ടതെന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുബായിൽ യുവ സംരംഭകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച, കേരള കോൺക്‌ളേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദേഹം. ദുബായ് ബ്യൂറോയുടെ റിപ്പോർട്ട്.
യുഎഇയിലെ ഇന്ത്യക്കാരായ , ചെറുകിട ഇടത്തരം സംരംകരുടെ കൂട്ടായ്മയായ , ഇന്ത്യൻ ബിസിനസ് ഫോറമാണ്, കേരള കോൺക്‌ളേവ് സംഘടിപ്പിച്ചത്. പ്രവാസികളായ യുവ സംരംഭകർ, തങ്ങളുടെ സ്വ്പനങ്ങളും പ്രതീക്ഷകളും ആശങ്കകളും കോൺക്‌ളേവിൽ പങ്കുവെച്ചു. കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യാതിഥിയായി സംബന്ധിച്ചു.
ഷാർജ രാജകുടുംബാംഗവും ഔഖാഫ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല അൽ ഖാസ്മി ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ ബിസിനസ് ഫോറം പ്രസിഡണ്ട് സുനിൽ അസീസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ബിൻ മൊഹിയുദ്ധീൻ, സജി ചെറിയാൻ എന്നിവരെ ആദരിച്ചു. ഫോറം ജനറൽ സെക്രട്ടറി റെജി ചെറിയാൻ, ഡോക്ടർ അൻവർ അമീൻ, പോൾ ടി ജോസഫ്, എസ് ശ്രീകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ പി ജോൺസൺ എന്നിവർ സംസാരിച്ചു. തുടർന്ന്, മലയാളി സംരംഭകരുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. ടെലിവിഷൻ മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാർ ആയിരുന്നു, പരിപാടിയുടെ മോഡറേറ്റർ. കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി പ്രവാസി ഇൻവെസ്റ്റ്‌മെന്‍റ് സെൽ, ഗവർമെന്റുമായുള്ള സാമ്പത്തിക ഇടപാടുകൾക്ക് മികച്ച ഓൺലൈൻ സേവനങ്ങൾ, മികച്ച വേയ്‌സ്റ്റ് മാനേജ്‌മെന്‍റ് സംവിധാനം ഉൾപ്പടെ, നിരവധി സുപ്രധാന നിർദേശങ്ങളും ആശയങ്ങളും കേരള കോൺക്‌ളേവ് സജീവമായി ചർച്ച ചെയ്തു.