https://www.doolnews.com/assets/2019/06/kafeel-399x227.jpg

പൗരത്വ നിയമത്തിനെതിരെ പ്രസംഗം: ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുത്തു

by

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത ഖാന് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും യു.പി സര്‍ക്കാര്‍ വിട്ടയിച്ചിരുന്നില്ല.  ഫെബ്രുവരി 10ാം തിയതി ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തെ വിട്ടയക്കുന്നത് പൊലീസ് വൈകിപ്പിക്കുകയായിരുന്നു. ജനുവരി 29 നാണ് കഫീല്‍ ഖാനെ അറസ്റ്റു ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പ്രതിയെന്ന് ആരോപിച്ച് ശിശുരോഗ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.കഫീല്‍ ഖാനെ ജയിലിലടച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു. സ്വകാര്യ കമ്പനികള്‍ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ബി.ആര്‍.ഡി ആശുപത്രിയില്‍ 30 ലധികം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. എന്നാല്‍ 250 ഓക്സിജന്‍ സിലിണ്ടറുകള്‍ അടിയന്തിരമായി ആശുപത്രിയിലെത്തിച്ച കഫീല്‍ ഖാന്റെ ഇടപെടലായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. സ്വന്തം ചിലവിലിലായിരുന്നു ഡോ. കഫീല്‍ ഖാന്‍ ഓക്‌സിജന്‍ എത്തിച്ചത്.

എന്നാല്‍ ദുരന്തത്തിനുശേഷം കഫീല്‍ ഖാനെ പ്രതിയാക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം സ്വീകരിച്ചത്. ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കഫീല്‍ ഖാന്‍ രംഗത്തെത്തിയതോടെയാണ് യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാര്‍ പ്രതികാരനടപടിയുമായി മുന്നോട്ടുപോയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ഖാന് ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. പിന്നീട് കോടതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയും സുപ്രീം കോടതി അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വന്നതിന് ശേഷവും കഫീല്‍ ഖാന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയോ അദ്ദേഹത്തിന് അലവന്‍സ് നല്‍കുകയോ ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ