https://janamtv.com/wp-content/uploads/2020/02/cornoa-ship.jpg

കൊറോണ വൈറസ് ബാധ; ജപ്പാനില്‍ പിടിച്ചിട്ട കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി രോഗം സ്ഥിരീകരിച്ചു

by

ടോക്കിയോ : ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യന്‍ എംബസ്സിയാണ് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ ബാധിതരായ മൂന്ന് ഇന്ത്യക്കാരും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും അധികൃതര്‍ അറിയിച്ചു. കപ്പലില്‍ 138 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വിവരം. ഇതുവരെ കപ്പലിലെ 220 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി ഒന്‍പതിനാണ് ജപ്പാനിലെ യോക്കോഹോമ തീരത്ത് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് പിടിച്ചിട്ടത്. 3, 711 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. കപ്പലിലെ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്താമാക്കി.