ഭിക്ഷയായി കിട്ടിയ 8 ലക്ഷം ക്ഷേത്രത്തിന് നേർച്ചയായി നൽകി യാചകൻ
by Janam TV Web Deskവിജയവാഡ : 73 കാരനായ യാചകൻ ക്ഷേത്രത്തിനു നൽകിയ നേർച്ച 8 ലക്ഷം രൂപ . ആന്ധ്രയിലെ വിജയവാഡയില്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന യാഡി റെഡ്ഡിയാണ് തനിക്ക് ഭിക്ഷയായി കിട്ടിയ പണം സായി ബാബ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷക്കാലം സൈക്കിൾ റിക്ഷാ ഓടിക്കുകയായിരുന്നു യാഡി . ആദ്യം ഒരുലക്ഷം രൂപയാണ് ക്ഷേത്രത്തിനു നൽകിയത് . പ്രായത്തിന്റെ അവശതകൾ കൂടിയതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി.അതുകൊണ്ടാണ് ബാക്കി പണവും ഭഗവാന് സമർപ്പിക്കാൻ തീരുമാനിച്ചതെന്ന് യാഡി റെഡ്ഡി പറയുന്നു.
അതേ സമയം ക്ഷേത്രത്തിന് പണം നല്‍കി തുടങ്ങിയത് മുതല്‍ തന്റെ വരുമാനം വര്‍ദ്ധിച്ചിട്ടേയുള്ളുവെന്നും യാഡി പറഞ്ഞു . ‘ പണം നല്‍കിയതിന് ശേഷം ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് പണം നൽകാൻ തുടങ്ങി എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ഞാന്‍ ദൈവത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട് ‘ – യാഡി പറഞ്ഞു .
നേർച്ചയായി യാഡി നൽകിയ പണം കൊണ്ട് ഗോശാല നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു .