സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍
by Janam TV Web Deskകൊച്ചി: സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടി പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഹൈക്കോടതിയില്‍. ഫെബ്രുവരി 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടിയാണ് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥി എന്ന പരിഗണന നല്‍കി അനുമതി നല്‍കണമെന്നാണ് അലന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. നിലവില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അലന് വിലക്കുണ്ട്.
അതേസമയം അലന് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണോയെന്ന കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയോടും കണ്ണൂര്‍ സര്‍വ്വകലാശാലയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അലന്റെ പരീക്ഷ സംബന്ധിച്ച കാര്യത്തില്‍ തിങ്കളാഴ്ച്ച വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
അതേസമയം അലന്റേയും താഹയുടേയും കസ്റ്റഡി കാലാവധി മാര്‍ച്ച് 13 വരെ എന്‍ ഐ എ പ്രത്യേക കോടതി നീട്ടി.