'തിരഞ്ഞെടുപ്പ് പ്രചരണം' അടുപ്പിച്ചു: വിവാഹം കഴിക്കണമെന്ന് ശബരിക്ക് തോന്നിയ സമയം 'അതായിരുന്നു'.. പിന്നെ ഒരു പ്രോപ്പോസലും!

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372770/sabari-divya.jpg

ശബരിനാഥന്റെയും ദിവ്യ എസ് അയ്യറുടെയും ജനകീയ മുഖം പ്രണയമുഖങ്ങളായി മാറിയത് ഒന്നടങ്കമാണ് മലയാളക്കര ഏറ്റെടുത്തത്. ശബരിനാഥന്‍ പ്രണയം പറഞ്ഞതും, പ്രണയ നിമിഷങ്ങളും ഓര്‍ത്തെടുക്കുകയാണ് ദിവ്യ എസ് അയ്യര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞ് പറഞ്ഞാണ് തങ്ങള്‍ പ്രണയത്തിലായതെന്നും ദിവ്യ ഓര്‍മ്മിക്കുന്നു.

ദിവസവും തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഫോണിലുടെ പങ്കുവെയ്ക്കുമായിരുന്നു. അത് പതിയെ പ്രണയത്തിലേക്ക് വഴുതിമാറുകയായിരുന്നു. ദിവ്യ എസ് അയ്യര്‍ സബ് കലക്ടറായി തിരുവനന്തപുരത്ത് എത്തിയ സമയമാണ് ഇരുവരും ഒന്നിക്കുന്നത്. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന സമയമായതിനാലാകാം വിവാഹം കഴിക്കാം എന്ന ഒരു ആഗ്രഹവും ശബരിക്ക് വരുന്നതെന്നും ദിവ്യ പറയുന്നു.

വില്‍ യൂ മാരി മീ.. എന്ന് ചോദിച്ചത് ശബരി തന്നെയായിരുന്നു എന്ന് ദിവ്യ പറയുന്നു. പരസ്പരം സംസാരിച്ച് തുടങ്ങിയപ്പോള്‍ സമാനമായ ആശയങ്ങളാണ് ഇരുവര്‍ക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സംഗീതം, അഭിനയം, തുടങ്ങിയ താത്പര്യങ്ങളിലും സമാനതകളുണ്ടായിരുന്നു. പങ്കാളിയെ സ്‌നേഹിക്കുക, പരസ്പരം മനസിലാക്കുക, നമ്മളില്‍ നിന്നും വ്യത്യസ്തമായ ാശയങ്ങള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക.. പ്രണയദിനത്തില്‍ ഇരുവരും ഒന്നിച്ച് നല്‍കുന്ന സന്ദേശം ഇതാണ്..