http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/Supreme-Court-1_42.jpg

ഇത് പണാധിപത്യം അല്ലാതെ എന്താണ്? സുപ്രീം കോടതി അടച്ചു പൂട്ടണമോ? കേന്ദ്രത്തിനും ടെലികോം കമ്പനികൾക്ക് സുപ്രീം കോടതി രൂക്ഷ വിമർശനം

by

ന്യൂഡല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ ടെലികോം കമ്പനികൾക്കും പിഴത്തുക പിരിച്ചെടുക്കാത്തതിൽ കേന്ദ്ര സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വോഡാഫോണ്‍, എയര്‍ടെല്‍ ടെലികോം കമ്പനികൾക്ക് നേരെയാണ് സുപ്രീം കോടതി വിമർശനം ഉണ്ടായത്. അടുത്ത വാദം കേള്‍ക്കുന്നതിന് മുൻപ് പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടു.

കഴിഞ്ഞ ഒക്ടോബര്‍ 24നാണ് പിഴത്തുക അടക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികോം കമ്ബനിക്ക് നിര്‍ദേശം നല്‍കിയത്. പിഴ ഒടുക്കാന്‍ കോടതി നിര്‍ദേശിച്ച തീയതി ജനുവരി 23 ആയിരുന്നു. വോഡാഫോണ്‍ 53,000 കോടി രൂപയും എയര്‍ടെല്‍ 35,000 കോടി രൂപയുടെയും പിഴയായി നല്‍കാനുള്ളത്.

പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും എന്ത് നടപടിയാണ് സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇത് പണാധിപത്യം അല്ലാതെ എന്താണ്. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.