https://www.doolnews.com/assets/2020/02/yech-399x227.jpg

നിങ്ങളുടെ അനുമതിയില്ലാതെ കശ്മീരില്‍ ഞാന്‍ പോയത് ആരും പറഞ്ഞുതന്നില്ലേ; അമിത് ഷായ്ക്ക് യെച്ചൂരിയുടെ മറുപടി

by

ന്യൂദല്‍ഹി: കശ്മീര്‍ സന്ദര്‍ശനം ഒരു തവണ വിലക്കിയതിന് ശേഷം പിന്നീട് താന്‍ കശ്മീരിലേക്ക് പോയില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം കള്ളമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം മൂന്ന് തവണ താന്‍ കശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

‘ഈ രാജ്യത്തെ പൗരന് ഇന്ത്യയിലെവിടേയും യാത്ര ചെയ്യാന്‍ അമിത് ഷായുടെ അനുമതി വാങ്ങേണ്ടി വരുന്നത് എന്നുമുതലാണ്? മിസ്റ്റര്‍ ഷാ, പക്ഷേ, ഞാന്‍ വീണ്ടും കശ്മീരിലേക്ക് പോയി. നിങ്ങളുടെ അനുവാദമില്ലാതെ, സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്ത ശേഷം. ഞാന്‍ മൂന്ന് തവണ കശ്മീരിലേക്ക് പോയി എന്ന് നിങ്ങളുടെ ഏജന്‍സികള്‍ നിങ്ങളോട് പറഞ്ഞിട്ടില്ലായെങ്കില്‍ നിങ്ങള്‍ ക്രൂരവും വിവേകശൂന്യവുമായ ഒരു സര്‍ക്കാര്‍ മാത്രമല്ല കഴിവില്ലാത്ത സര്‍ക്കാര്‍ കൂടിയാണെന്ന് പറയുന്നുണ്ട്.’, യെച്ചൂരി ട്വീറ്റ് ചെയ്തു.

നേരത്തെ ടൈംസ് നൗ സമ്മിറ്റിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

‘അവര്‍ (സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും) ഒരിക്കല്‍ തടഞ്ഞതിന് ശേഷം കശ്മീരിലേക്ക് പോയില്ല. അവര്‍ക്കിപ്പോള്‍ അവിടേക്ക് പോകാം, ആര്‍ക്കും പോകാം, ഞങ്ങള്‍ എല്ലാവര്‍ക്കും അനുമതി കൊടുക്കുന്നുണ്ട്.’, അമിത് ഷാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പുറത്തുനിന്നുള്ള നേതാക്കളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. യെച്ചൂരിയും രാഹുലും അടക്കമുള്ള നേതാക്കളെ എയര്‍പോര്‍ട്ടില്‍ തടയുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിന് ശേഷം യെച്ചൂരി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് കശ്മീരില്‍ പ്രവേശിച്ചിരുന്നു.

WATCH THIS VIDEO: