ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കില്ല ; ‘ ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ സഹോദരിയ്ക്ക് എന്തുകൊണ്ട് പതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകൂടാ ‘യെന്ന് സുപ്രീം കോടതി
by Janam TV Web Deskന്യൂഡൽഹി : ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി .
കേസ് എത്രയും വേഗം പരിഗണിക്കണമെന്ന സാറയുടെ വാദം കോടതി അംഗീകരിച്ചില്ല. ‘ഇത്രയും കാലം കാത്തിരിക്കാമെങ്കില്‍ ഒരു സഹോദരിക്ക് എന്തുകൊണ്ട് പതിനഞ്ചു ദിവസം കൂടി ക്ഷമിച്ചുകൂടാ’ എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. സാറാ അബ്ദുള്ള പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.
തുടർന്ന് ഹർജിയില്‍ ജമ്മു കശ്മീർ ഭരണകൂടത്തിനു സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച് രണ്ടിനു പരിഗണിക്കാനായി മാറ്റി. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സർക്കാർ കരുതൽ തടങ്കലിലാക്കിയത് .
കഴിഞ്ഞ ദിവസം ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡർ കേസ് വാദം കേള്‍ക്കലില്‍ നിന്ന് പിന്മാറിയിരുന്നു. കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം. തുടർന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ച് ഇന്ന് ഹര്‍ജിയില്‍ വാദം കേട്ടത്.