ലോകം പ്രണയിക്കുന്നു, ചൈന കൊറോണ ബാധിതരുടെ കണക്കെടുക്കുന്നു; കണ്ണു നിറയ്ക്കും പ്രണയദിന കാഴ്ചകള്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372756/china.jpg

പ്രണയ ദിനം ലോകമെങ്ങും ആഘോഷിക്കുമെങ്കിലും ചൈനയുടെ ആഘോഷങ്ങള്‍ വേറിട്ടതാണ്. ഇത്തവണ കൊറോണയുടെ പശ്ചത്തലത്തില്‍ ഏറെ സങ്കടകരമാണ് ചൈനയില്‍ നിന്നുള്ള പ്രണയ ദിന കാഴ്ചകള്‍. ലോകം പ്രണയിച്ചുകൊണ്ടിരിക്കുമ്പോള്‍ ചൈന കൊറോണ ബാധിതരുടെ കണക്കെടുക്കുകയാണ്.

വിജനമാണ് ചൈനയുടെ തെരുവുകളും ഹോട്ടലുകളുമൊക്കെ. ചൈനയിലെ പ്രണയിതാക്കള്‍ ഈ ദിനത്തില്‍ ഒന്ന് നേരില്‍ കാണാന്‍ പോലുമാകാത്ത അവസ്ഥയിലാണ്.

ലോകമെമ്പാടുമുള്ള ആഘോഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ് ചൈനയുടെ പ്രണയദിനാഘോഷം. ഇഷ്ടപ്പെടുന്നവര്‍ ഒന്നിച്ച് ചേര്‍ന്ന് സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കലാണ് പ്രധാന ആഘോഷം. പലയിടങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കും. റോളര്‍കോസ്റ്റര്‍ വരെ വിവാഹ പന്തലാക്കി ഗിന്നസ് റെക്കോര്‍ഡിട്ടവരാണ് ചൈനക്കാര്‍.

കഴിഞ്ഞ വര്‍ഷങ്ങളിലെ സുന്ദര നിമിഷങ്ങളെ ഓര്‍ത്തെടുത്ത് ഇത്തവണ പ്രണയ ദിനം തള്ളി നീക്കുകയാണവര്‍. ഓരോ മാസ്‌കിനുള്ളിലേയും തേങ്ങല്‍ പ്രണയത്തെ കുറിച്ച് ഓര്‍ത്ത് മാത്രമല്ല ഒറ്റപ്പെട്ട് പോവുന്നതിന്റേം മരണഭീതിയുടേയും ഒക്കെയാണ്.

വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഏറ്റവും തിരക്കുണ്ടാവാറുള്ള ഷാങ്ഘായിലെ ഒരു റെസ്‌റ്റോറെന്റ് ഉടമ പറയുന്നത് ജനുവരി മുതല്‍ ഒരു പൈസ വരുമാനമുണ്ടായിട്ടില്ല എന്നാണ്. കൊറോണ മൂലം ശൂന്യമാവുന്നത് ചൈനീസ് തെരുവുകള്‍ മാത്രമാണ്.