യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

by

തൃശൂര്‍: (www.kvartha.com 14.02.2020) യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ്(39) ആണ് വെട്ടേറ്റു മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം വച്ചാണ് സംഭവം. കണ്ണന്‍കുഴി സ്വദേശിയായ ഗിരീഷ് ആണ് അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്ററായ പ്രദീപിനെ വെട്ടിയത്.

ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്ന് കൊലപാതകം നടക്കുന്നത്. പ്രദീപും ഗിരീഷും തമ്മില്‍ കഴിഞ്ഞ ദിവസം വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.

https://1.bp.blogspot.com/-y0wfSdPI_fk/XkZyoNDBjxI/AAAAAAAAVWc/yc225WgQHVIUy-9-GVyVNx4rF5LqCFSBgCLcBGAsYHQ/s1600/crime.jpg

Keywords: Thrissur, News, Kerala, Crime, Police, Enquiry, Death, Accused, Youth, Police Station, Youth found dead in Thrissur