ആരു പറഞ്ഞു ജിം ബോറാണെന്ന്..! ജിമ്മില്‍ ഡാന്‍സ് കളിച്ച് ഹാര്‍ദിക്, ശിഖര്‍, ഇഷാന്ത്
മൂവരും ജിമ്മില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ധവാനാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്
ബെംഗളൂരു: ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്ക് പരിക്ക് കാരണം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം കിട്ടിയിരുന്നില്ല. മൂവരും ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്.
Shikhar DhawanWho said rehab is boring? 🤣 Yahaan ke hum sikander! @hardikpandya93 @ishant.sharma29
ടീമില്‍ നിന്ന് പുറത്താണെങ്കിലും ജിമ്മിലെ സമയം ഡാന്‍സ് ചെയ്ത് ആഘോഷിക്കുകയാണ്ഇന്ത്യന്‍ താരങ്ങള്‍. മൂവരും ജിമ്മില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ധവാനാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബോളിവുഡ് സിനിമയായ ജോ ജീത് വൊഹി സിക്കന്ദറിലെ പാട്ടിനാണ് നൃത്തം.
'ആര് പറഞ്ഞു ഇവിടെ ബോറടിയാണെന്ന്' എന്ന അടിക്കുറിപ്പോടെയാണ് ധവാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.