പുൽവാമ ഭീകരാക്രമണം : അന്വേഷണത്തിൽ കണ്ടെത്തിയത് എന്ത്? കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
by Jaihind News Bureau
പുൽവാമ ഭീകരാക്രമണത്തിന്‍റെ ഒന്നാംവാർഷികത്തിൽ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. ആക്രമണത്തിൽ ആർക്കാണ് കൂടുതൽ നേട്ടമുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണത്തിൽ എന്താണ് കണ്ടെത്തിത്. സുരക്ഷാ വീഴ്ച്ചയുടെ ഉത്തരവാദി ആരാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു. ആക്രമണത്തിൽ വീരമൃത്യു വരിച്ച 40 ജവാന്മാരെയും ഓർമ്മിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങൾ.