മോഹൻലാലിനൊപ്പം ഒരു കപ്പൽയാത്ര
by മനോരമ ലേഖകൻഅറബിക്കടലിന്റെ സിംഹമായിരുന്ന മരക്കാർക്കൊപ്പം അത്യാഡംബര നൗകയിൽ ഒരു കടൽയാത്രയ്ക്കു നിങ്ങൾ തയാറാണോ? ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും ചേർന്നാണ് നെഫർറ്റിറ്റി എന്ന അത്യാഡംബര നൗകയിൽ മോഹൻലാലിനൊപ്പം ഈ സ്വപ്നയാത്ര ഒരുക്കുന്നത്. മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന രസകരമായ മത്സരത്തിൽ മികവു തെളിയിക്കുന്ന വായനക്കാർക്ക് കപ്പൽയാത്രയിൽ പങ്കെടുക്കാം.
മത്സരം ഇതാണ്: ‘വെയിലും തണലും കാറ്റും വീതം തന്നു വളര്‍ത്തിയ മണ്ണ് ഉമ്മയെപ്പോലെയാണ്. ആ ഉമ്മാന്റെ നെഞ്ചത്ത് ചവിട്ടണ കാല് അപ്പോള്‍ തന്നെ വെട്ടിയിടുന്നവനെയാണ് ആണുങ്ങൾ എന്ന് വിളിക്കുന്നത്’ ... മരക്കാർ ടീസറിലെ മോഹൻലാലിന്റെ ഈ ഡയലോഗ് നിങ്ങളുടേതായ രീതിയിൽ പുനരവതരിപ്പിച്ച് ടിക് ടോക്ക് വിഡിയോ ചെയ്യുക.
#MarakkarManoramaOnlineContest എന്ന ഹാഷ്ടാഗ് ഒപ്പം ചേർത്ത് ടിക്ടോക്കിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ലിങ്ക് 9846061848 എന്ന നമ്പറിലേക്ക് അയച്ചു തരിക. ഏറ്റവും മികച്ച വിഡിയോകൾ തയാറാക്കുന്നവർക്ക് മോഹൻലാലുമൊത്തുള്ള ഇൗ യാത്രയ്ക്ക് അവസരം ലഭിക്കും.
വിശദാംശങ്ങൾക്ക്: www.manoramaonline.com/marakkar
വെബ്സൈറ്റിന്റെ ഉദ്ഘാടനം മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചേർന്നു നിർവഹിച്ചു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിലാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഒരുങ്ങുന്നത്.