https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2019/7/10/spicejet.jpg
പ്രതീകാത്മക ചിത്രം

ലാൻഡ് ചെയ്യുന്നതിനിടെ വിളക്കുകൾ തകർത്ത പൈലറ്റുമാരുടെ ലൈസൻസ് സസ്‌പെൻഡു ചെയ്തു

by

മംഗളൂരു ∙ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സുരക്ഷ പാലിക്കാതെ റൺവേയിലെ വൈദ്യുത വിളക്കുകൾ തകർത്ത സംഭവത്തിൽ 2 പൈലറ്റുമാരുടെ ലൈസൻസ് നാലര മാസത്തേക്കു സസ്‌പെൻഡു ചെയ്തു. ഒക്ടോബർ 31നു നടന്ന സംഭവത്തിൽ അന്വേഷണത്തെ തുടർന്നു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണു നടപടി സ്വീകരിച്ചത്. 

ദുബായിൽ നിന്നെത്തിയ സ്‌പൈസ് ജറ്റിന്റെ ബോയിങ് 737 വിമാനം ലാൻഡ് ചെയ്യവേയാണ് റൺവേയുടെ അരികിലെ 3 വൈദ്യുത വിളക്കുകൾ തകർന്നത്. തുടർന്നു പൈലറ്റ് ഇൻ കമാൻഡന്റിനോടും ഫസ്റ്റ് ഓഫിസറോടും ഡിജിസിഎ  വിശദീകരണം ചോദിച്ചു. ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്നു കണ്ടതോടെയാണു നടപടി സ്വീകരിച്ചത്. സംഭവ ദിവസം മുതൽ നാലര മാസത്തേക്കാണ് ഇരുവരുടെയും പൈലറ്റ് ലൈസൻസ് സസ്‌പെൻഡു ചെയ്തത്. മാർച്ചിൽ സസ്‌പെൻഷൻ കാലാവധി അവസാനിക്കും.

English summary: Two pilots licences suspended for unsafe landing