നിര്‍ഭയ കേസ്; ദയാ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
by Janam TV Web Deskന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാ ഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അതേസമയം, കേസ് പരിഗണിക്കവെ ജസ്റ്റിസ് ആര്‍.ഭാനുമതി കോടതിക്കുള്ളില്‍ കുഴഞ്ഞു വീണു.
എല്ലാ രേഖകളും നിയമവശവും പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നും രാഷ്ട്രപതിയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിനയ് ശര്‍മ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. വിനയ് ശര്‍മ്മയുടെ ഹര്‍ജി കോടതിയുടെ പരിഗണയിലുള്ളതിനാല്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന കേസ് ഇന്നലെ ഡല്‍ഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു.
നിര്‍ഭയ കേസില്‍ ഇനി പ്രതി പവന്‍ ഗുപ്ത മാത്രമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ളത്. മറ്റുള്ളവരുടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ പ്രതികളെ വെവ്വേറെ തൂക്കിലേറ്റണം എന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാരും നിര്‍ഭയയുടെ കുടുംബവും ആവശ്യപ്പെടുന്നത്.