കഴിവില്ലായ്മയെ ഓർമ്മിപ്പിക്കാനായി ഒരു സ്മാരകത്തിന്റെ ആവശ്യമില്ല ; പുൽവാമ സ്മാരകത്തെയും , വീരമൃത്യൂ വരിച്ച സൈനികരെയും അപമാനിച്ച് സിപിഎം
by Janam TV Web Deskകൊല്‍ക്കത്ത : രാജ്യത്തിനായി പ്രാണൻ നൽകിയ പുൽവാമയിലെ വീര സൈനികരെ അപമാനിച്ച് സിപിഎം . കഴിവില്ലായ്മ ഓർമ്മിപ്പിക്കാനായി ഒരു സ്മാരകത്തിന്റെ ആവശ്യമില്ലെന്നാണ് സിപിഎം നേതാവ് സിപിഎം നേതാവ് മുഹമ്മദ് സലിം ട്വിറ്ററില്‍ കുറിച്ചത് .
‘ കഴിവില്ലായ്മയെ ഓർമ്മിപ്പിക്കാൻ ഞങ്ങൾക്ക് ഒരു സ്മാരകത്തിന്റെ ആവശ്യമില്ല . 80 കിലോഗ്രാം ആര്‍ഡിഎക്‌സ് രാജ്യാന്തര അതിര്‍ത്തികള്‍ കടന്ന് ഏറ്റവും സൈനികവല്‍ക്കരിക്കപ്പെട്ട ഭാഗത്തേയ്ക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്നും, പുല്‍വാമയില്‍ പൊട്ടിത്തെറിച്ചതെന്നും അറിയണം ‘ – ഇത്തരത്തിലാണ് മുഹമ്മദ് സലീമിന്റെ ട്വീറ്റ് .പുൽവാമ അറ്റാക്ക് എന്ന ഹാഷ്ടാഗോടു കൂടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് .
പുല്‍വാമ ഭീകരാക്രമണത്തില്‍ മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാരുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് പുല്‍വാമയിലെ ലെത്തിപ്പോര ക്യാമ്പില്‍ നടക്കുന്നത് . എന്നാൽ ഓർമ്മകളെ കഴിവില്ലായ്മ എന്ന് അവഹേളിക്കുകയാണ് സിപിഎം .
പിറന്ന മണ്ണിനു കാവലായി നിന്ന 40 ധീര സൈനികരെ നഷ്ടപ്പെട്ട വേദനയിലാണ് രാജ്യമിന്ന് . അതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യം മനസ്സിൽ കണ്ട് ഇത്തരത്തിൽ സൈനികരെ അവഹേളിക്കുന്ന ട്വീറ്റുമായി സിപിഎം നേതാവ് രംഗത്തെത്തിയിരിക്കുന്നത് .
ഇടനെഞ്ചിൽ വിങ്ങലായ ആ സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ,ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും ആദരമർപ്പിച്ചിരുന്നു .