പൗരത്വം, ഷഹീൻബാഗ്, ജാമിയ മിലിയ; ആനുകാലിക വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി അമിത് ഷാ
by Janam TV Web Deskന്യൂഡല്‍ഹി: രാജ്യത്തെ ആനുകാലിക വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം, ഷര്‍ജില്‍ ഇമാമിന്റെ അറസ്റ്റ്, ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടി, എന്‍ആര്‍സി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്ലീം വിരുദ്ധത ഇല്ലെന്ന് അമിത് ഷാ വ്യക്തമാക്കി. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളും നിരവധി രാഷ്ട്രീയക്കാരും നിലവിലുള്ള പൗരത്വ ഭേദഗതി നിയമത്തിലെ അതേ വ്യവസ്ഥകള്‍ക്കായി വാദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിഎഎ വിരുദ്ധ കലാപത്തിനെതിരായ ഡല്‍ഹി പോലീസിന്റെ നടപടികളെ അമിത് ഷാ ശരിവെച്ചു. ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയെ പിന്തുണച്ച അദ്ദേഹം ഡല്‍ഹി പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും നിലവിലുള്ള സാഹചര്യങ്ങളില്‍ പോലീസിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും വ്യക്തമാക്കി.
ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റിനെ സംബന്ധിച്ചും അമിത് ഷാ നിലപാടറിയിച്ചു. തീവ്രവാദ പ്രസ്താവനകള്‍ രാജ്യത്തിന് അപകടകരമാണ്. ഷര്‍ജീല്‍ ഇമാം അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. അതിനാലാണ് അദ്ദേഹത്തെ ജയിലില്‍ അടച്ചതെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ അത് പാര്‍ട്ടിയുടെ പ്രകടനപത്രികയിലുള്ളതിനാല്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.