ജസ്റ്റിസ് ആര്‍ ഭാനുമതി കോടതി മുറിയില്‍ കുഴഞ്ഞു വീണു; സംഭവം നിര്‍ഭയാ കേസ് പരിഗണിക്കുന്നതിനിടെ
by Janam TV Web Deskന്യൂഡല്‍ഹി: നിര്‍ഭയാ കേസ് പരിഗണിച്ചു കൊണ്ടിരിക്കെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു. നിര്‍ഭയാ കേസ് കേള്‍ക്കുന്നതിനിടെയായിരുന്നു ജസ്റ്റിസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പ്രതികളെ വെവ്വേറെ തൂക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 20 ലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹര്‍ജി മാറ്റുന്ന കാര്യത്തില്‍ വിധി ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു.
അശോക് ഭൂഷണ്‍ തീരുമാനം പറയുന്നതിനിടെ ആ ഭാഗത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു ജസ്റ്റിസ് ഭാനുമതി. കോടതി ജീവനക്കാര്‍ ഉടന്‍ തന്നെ ജഡ്ജിയെ കോടതി മുറിയില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോയി. ചേംബറിലെത്തിയ ജഡ്ജിയെ ഡോക്ടര്‍മാരെത്തി പരിശോധിച്ചു.