![https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2020/2/14/kejriwal-modi.jpg https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2020/2/14/kejriwal-modi.jpg](https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2020/2/14/kejriwal-modi.jpg)
മോദിയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ച് കേജ്‌രിവാള്‍; മുഖ്യമന്ത്രിമാർക്ക് ക്ഷണമില്ല
by സ്വന്തം ലേഖകൻപ്രധാനമന്ത്രി നരേന്ദ്ര മോദിയെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് മറ്റന്നാളാണ് ചടങ്ങ്. എന്നാല്‍ പ്രധാനമന്ത്രി അന്ന് വാരാണസി സന്ദര്‍ശിക്കുന്നതിനാല്‍ ചടങ്ങിനെത്തുമോയെന്ന് വ്യക്തമല്ല. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കോ രാഷ്ട്രീയനേതാക്കള്‍ക്കോ ക്ഷണമില്ല. പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാം. ഞായറാഴ്ച്ച രാവിലെ പത്ത് മണിക്കാണ് മൂന്നാം കേജ്‌രിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.