തെലങ്കാനയിലും ആന്ധ്രയിലുമായി നടത്തിയ റെയ്ഡില്‍ 2,000 കോടി രൂപ കണ്ടെടുത്തു

വ്യാജ കരാറുകള്‍, വ്യാജ ബില്ലിംങ് തുടങ്ങിയവ തയ്യാറാക്കി നല്‍കുന്ന ഒരു റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.

https://www.mathrubhumi.com/polopoly_fs/1.561983.1504188916!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഹൈദരാബാദ്: തെലങ്കാനയും ആന്ധപ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡില്‍ 2000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 

ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യാജ കരാറുകള്‍, വ്യാജ ബില്ലിംങ് തുടങ്ങിയവ തയ്യാറാക്കി നല്‍കുന്ന ഒരു റാക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. 

പണത്തിന് പുറമെ ഇ-മെയില്‍,വാട്‌സാപ്പ് സന്ദേശങ്ങളും മറ്റു രേഖകളും കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ചില വ്യക്തികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലു നടത്തി വരികായമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights:Over Rs 2,000 Crore Uncovered In Income Tax Raids In Andhra, Telangana