ഷായും മായങ്കും ഗില്ലും പൂജ്യത്തിന് പുറത്ത്, രക്ഷകരായി വിഹാരിയും പൂജാരയും; ഇന്ത്യ 263

ഹനുമ വിഹാരിയുടെ സെഞ്ചുറിയും (101), ചേതേശ്വര്‍ പുജാരയുടെ (93) അര്‍ധസെഞ്ചുറി പ്രകടനവുമാണ് ഇന്ത്യന്‍ സ്‌കോര്‍ 263-ലെത്തിച്ചത്.

https://www.mathrubhumi.com/polopoly_fs/1.4528170.1581659389!/image/image.jpg_gen/derivatives/landscape_894_577/image.jpg
ഹനുമ വിഹാരി Photo Credit: Getty Images

ഹാമില്‍ട്ടണ്‍: ന്യസീലന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹമത്സരത്തില്‍ ഇന്ത്യ 263 റണ്‍സിന് പുറത്ത്. നാല് ബാറ്റ്‌സ്മാന്‍ റണ്ണെടുക്കാതെ മടങ്ങിയിട്ടും ഹനുമ വിഹാരിയുടെ സെഞ്ചുറിയും (101) ചേതേശ്വര്‍ പുജാരയുടെ (93) അര്‍ധസെഞ്ചുറി പ്രകടനവുമാണ് ഇന്ത്യന്‍ സ്‌കോര്‍ 263-ലെത്തിച്ചത്. അജിന്‍ക്യ രഹാനെ (18) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍.

പൃഥ്വി ഷാ (0), മായങ്ക് അഗര്‍വാള്‍ (1), ശുഭ്മാന്‍ ഗില്‍ (0), ഋഷഭ് പന്ത് (7), വൃദ്ധിമാന്‍ സാഹ (0), രവിചന്ദ്രന്‍ അശ്വിന്‍ (0) രവീന്ദ്ര ജഡേജ (8) എന്നിവര്‍ക്ക് ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒമ്പത് റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു. 

182 പന്ത് ക്രീസില്‍ നിന്ന വിഹാരി പരിക്കേറ്റ്‌ മടങ്ങുകയായിരുന്നു. 10 ഫോറടിച്ച താരം മൂന്ന് സിക്‌സും നേടി. 211 പന്ത് നേരിട്ട പുജാര 11 ഫോറും ഒരു സിക്‌സും നേടി. 

ന്യൂസീലന്‍ഡ് ഇലവനായി സ്‌കോട്ട് കുഗ്ലെയ്‌നും ഇഷ് സോധിയും മൂന്ന് വീതം വിക്കറ്റെടുത്തു. ജെയ്ക് ഗിബ്‌സണ്‍ രണ്ട് വിക്കറ്റെടുത്തു.

Content Highlights: India all out for just 263 in practice match